ബാ​ഴ്​​സ​ലോ​ണ​ക്ക്​ ഒ​രു ഗോ​ൾ ​ജ​യം; സൂ​ചി​മു​ന​യി​ൽ ലാ ​ലി​ഗ

ബാ​ഴ്​​സ​ലോ​ണ: കി​രീ​ട പോ​രാ​ട്ട​ത്തി​ൽ റ​യ​ൽ മ​ഡ്രി​ഡി​ന്​ സ​മ്മ​ർ​ദ​മാ​യി ബാ​ഴ്​​സ​ലോ​ണ​യു​ടെ ജ​യം. ക​ളി​ച്ച ക​ളി​യു​ടെ എ​ണ്ണ​ത്തി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ലും റ​യ​ലും (35-80) ബാ​ഴ്​​സ​ലോ​ണ​യും (36-79) ഒ​രു പോ​യ​ൻ​റ്​ മാ​ത്ര​മാ​ണ്​ വ്യ​ത്യാ​സം.  

ശ​നി​യാ​ഴ്​​ച രാ​ത്രി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബാ​ഴ്​​സ​ലോ​ണ റ​യ​ൽ വ​യ്യ​ഡോ​ളി​ഡി​നെ​തി​രെ ഒ​രു ഗോ​ളി​ന്​ ജ​യം സ്വ​ന്ത​മാ​ക്കി. ക​ളി​യു​ടെ 15ാം മി​നി​റ്റി​ൽ അ​ർ​തു​റോ വി​ദാ​ലാ​ണ്​ വി​ജ​യ​ഗോ​ൾ കു​റി​ച്ച​ത്. 36 മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ ബാ​ഴ്​​സ​ക്ക്​ ഇ​നി ര​ണ്ട്​ മ​ത്സ​രം മാ​ത്ര​മാ​ണ്​ ബാ​ക്കി. റ​യ​ലി​ന്​ ഇ​ന്ന​ത്തേ​ത്​ ഉ​ൾ​പ്പെ​ടെ മൂ​ന്ന്​ ക​ളി​യും. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്​ 1-0ത്തി​ന്​ റ​യ​ൽ ബെ​റ്റി​സി​നെ​യും, ഐ​ബ​ർ 2-0ത്തി​ന്​ എ​സ്​​പാ​ന്യോ​ളി​നെ​യും തോ​ൽ​പി​ച്ചു.

Tags:    
News Summary - Barcelona keep title race alive with narrow win over Valladolid -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT