കോവിഡ് 19: താരങ്ങളുടെ പ്രതിഫലം കുറക്കാൻ ബാഴ്സലോണ
ബാഴ്സലോണ: കോവിഡിൽ കളി മുടങ്ങുകയും സാമ്പത്തിക തകർച്ച നേരിടുകയും ചെയ്തതോടെ ക ളിക്കാരുടെ വേതനം വെട്ടിക്കുറക്കാനൊരുങ്ങി ബാഴ്സലോണ. കോടികൾ പ്രതിഫലം വാങ്ങുന് ന ഫസ്റ്റ് ടീമിലെ താരങ്ങളുടേതുൾപ്പെെട ശമ്പളം താൽകാലികമായി കുറക്കാനാണ് നീക്കം .
വെള്ളിയാഴ്ച ചേർന്ന ബോർഡ് യോഗത്തിൽ ക്ലബ് പ്രസിഡൻറ് ജോസഫ് മരിയ ബർതോമിയോ ഇതുസംബന്ധിച്ച വിശദീകരണം നൽകി. വരുമാനം നിലക്കുകയും, കളി മുടങ്ങുകയും ചെയ്തതോടെ പ്രതിസന്ധി രൂക്ഷമാണ്. േഗ്ലാബൽ സ്പോർട്സ് സാലറി സർവേ പ്രകാരം ഈ വർഷം ഒരു താരത്തിന് ശരാശരി 1.10 കോടി യൂറോ (89 കോടി രൂപ)യാണ് പ്രതിഫലം.
ബാഴ്സലോണയുടെ നീക്കം സ്പെയിനിലെയും യൂറോപ്പിലെയും ഇതര ക്ലബുകളും മാതൃകയാക്കിയേക്കും. ബാഴ്സ പ്രസിഡൻറ് യൂറോപ്യൻ ക്ലബ് അസോസിയേഷനും, യുവേഫയുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തി. കോവിഡ് കാരണം നൂകാംപ് സ്റ്റേഡിയം, ബാഴ്സലോണ ഒഫിഷ്യൽ സ്റ്റോർ, ക്ലബ് മ്യൂസിയം, ലോകമെങ്ങുമുള്ള അക്കാദമികൾ തുടങ്ങി എല്ലാ കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.