Posted On
date_range Updated On
date_range ലോകകപ്പ് യോഗ്യത; അർജൻറീന ടീമിൽ ആറ് ‘ഇറ്റലിക്കാർ’
ബ്വേനസ് എയ്റിസ്: ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾക്കുള്ള അർജൻറീന ടീമിൽ ഇറ്റലിയിൽ കളിക്കുന്ന ആറുപേർ. ഇറ്റലി, സ്പെയിൻ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽനിന്നും അർജൻറീനയിലെത്തുന്ന വ്യക്തികളെ രോഗലക്ഷണങ്ങൾ കാണിച്ചാലും ഇല്ലെങ്കിലും 14 ദിവസം നിരീക്ഷണത്തിൽ പാർപ്പിക്കുന്ന സാഹചര്യത്തിൽ ഫുട്ബാൾ ഫെഡറേഷൻ എങ്ങനെയാണ് ഇവരെ കളിപ്പിക്കുകയെന്നത് വ്യക്തമല്ല.
മാർച്ച് 31ന് ബ്വേനസ് എയ്റിസിൽ ഇക്വഡോറിനെതിരെയും 31ന് ലാപാസിൽ ബൊളീവിയക്കുമെതിരെയാണ് അർജൻറീനയുടെ മത്സരം. സസ്പെൻഷൻ കാരണം നായകൻ ലയണൽ മെസ്സിക്ക് ഇക്വഡോറിനെതിരായ മത്സരം നഷ്ടമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.