ഗ്രീസ്​മാന്​ വീണ്ടും ഹാട്രിക്​; അത്​ലറ്റി​േകാ മുന്നോട്ട്​

മഡ്രിഡ്​: ഫ്രഞ്ച്​ താരം അ​േൻറായിൻ ഗ്രീസ്​മാൻ തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്കുമായി കളം വാണപ്പോൾ ലാ ലിഗയിൽ​ ലെഗാനെസിനെതിരെ അത്​ലറ്റി​േകാ മഡ്രിഡിന്​ 4-0​​െൻറ മികവുറ്റ ജയം. അത്​ലറ്റികോ നേടിയ നാലു ഗോളുകളും ഗ്രീസ്​മാ​​െൻറ ബൂട്ടിൽ നിന്നായിരുന്നു. നേരത്തെ, സെവിയ്യക്കെതിരായ മത്സരത്തിലും താരം ഹാട്രിക്​ നേടിയിരുന്നു. ഇതോടെ ലാ ലിഗ ടോപ്​ സ്​കോറർ പട്ടികയിൽ ഗ്രീസ്​മാൻ (15 ഗോൾ) നാലാമതെത്തി.

കോകെ, ഫിലിപ്​ ലൂയിസ്​, ഡീഗോ കോസ്​റ്റ എന്നിവർ മൂന്ന്​ ഗോളിന്​ വഴി​െയാരുക്കിയപ്പോൾ ഗ്രീസ്​മാ​​െൻറ മറ്റൊരു ഗോൾ​ ഫ്രീകിക്കിൽ നിന്നായിരുന്നു. 26 കളിയിൽ അത്​ലറ്റികോക്ക്​ ഇതോടെ 61 പോയൻറായി. 25 മത്സരങ്ങളിൽ 65 പോയൻറുമായി ബാഴ്​സലോണ തന്നെയാണ്​ മുന്നിൽ. മറ്റു മത്സരങ്ങളിൽ എയ്​ബർ വിയ്യാറയലിനെയും, സെവിയ്യ, മലാഗയെയും 1^0ന്​ തോൽപിച്ചപ്പോൾ ഗറ്റാഫെ ഡിപോർടിവോ ലാ കൊറുണയെ 3-0ന്​ തോൽപിച്ചു. ലെഗാനെസിനെതിരെ നാലു ഗോൾ നേടിയ അ​േൻറായിൻ ഗ്രീസ്​മാ​​െൻറ ആഹ്ലാദം

Tags:    
News Summary - antoine griezmann- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT