​ഡി മരിയക്ക്​ ഡബിൾ; ഫ്രഞ്ച്​ കപ്പിൽ പി.എസ്​.ജി സെമിയിൽ

പാരിസ്​: അർജൻറീനൻ താരം എയ്​ഞ്ചൽ ഡിമരിയ രണ്ടു ഗോളുമായി തിളങ്ങിയപ്പോൾ ഫ്രഞ്ച്​ കപ്പിൽ ചിരവൈരികളായ മാഴ്​​െസയെ തോൽപിച്ച്​ പി.എസ്​.ജി സെമിയിൽ. പരിക്കേറ്റ സൂപ്പർ താരം നെയ്​മറില്ലാതെ കളത്തിലിറങ്ങിയ ഫ്രഞ്ച്​ രാജാക്കന്മാർ 3-0ത്തിനാണ്​ ഒളിമ്പിക്​ മാഴ്​​െസയെ തോൽപിച്ചത്​. ലീഗ്​ വണ്ണിൽ മാഴ്​​െസക്കെതിരെ നടന്ന മത്സരത്തിലായിരുന്നു നെയ്​മറിന്​ പരിക്കേറ്റത്​. ആ മത്സരത്തിലും പി.എസ്​.ജി 3^0ത്തിന്​ എതിരാളികളെ തോൽപിച്ചിരുന്നു. 

നെയ്​മറി​​െൻറ അഭാവത്തിൽ ആദ്യ ഇലവനിൽ ഇടംപിടിച്ച ഡിമരിയ പി.എസ്​.ജിയെ മുന്നിൽനിന്ന്​ നയിച്ചു. എഡിൻസൺ കവാനിക്കും കിലിയൻ എംബാപ്പെക്കും ഒപ്പം അതിവേഗ മുന്നേറ്റം നടത്തിയ താരം ആദ്യ പകുതി അവസാനിക്കാനിരിക്കെയാണ് (45)​ ആദ്യ ഗോൾ നേടിയത്​. ബോക്​സിനരികിൽ നിന്ന്​ ജൂലിയൻ ഡ്രാക്​സ്​ലറിൽനിന്ന്​ പന്ത്​ സ്വീകരിച്ച്​ ഉതിർത്ത ഷോട്ടിലാണ്​ ഗോൾ. രണ്ടാം പകുതിയുടെ ആദ്യത്തിൽ (48) രണ്ടാം ഗോളും നേടി ഡിമരിയ പി.എസ്​.ജിയുടെ ലീഡ്​ ഇരട്ടിയാക്കി. 81ാം മിനിറ്റിൽ കവാനിയാണ്​ ​മൂന്നാം ഗോൾ നേടിയത്​. സീസണിൽ പി.എസ്​.ജിക്കായുള്ള ഉറുഗ്വായ്​ താരത്തി​​െൻറ 32ാം ഗോളാണിത്. 
Tags:    
News Summary - angel di maria -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.