ബ​ഗാ​നും ​െഎ​സോ​ളി​നും ജ​യം; ​െഎ ലീഗ്​ പോ​രാ​ട്ടം ​ചൂ​ടേ​റു​ന്നു


ന്യൂഡൽഹി: െഎ ലീഗിൽ ചാമ്പ്യൻ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. മിനർവ പഞ്ചാബിനെ 1-0ത്തിന് മോഹൻ ബഗാനും ചർച്ചിൽ ബ്രദേഴ്സിനെ മൂന്നു ഗോളുകൾക്ക് െഎസോളും തോൽപിച്ചതോടെ 33 പോയൻറുമായി ഇരു ക്ലബുകളും ഒപ്പത്തിനൊപ്പം. ഗോൾ ശരാശരിയിൽ മുന്നിലുള്ള ബഗാനാണ് പട്ടികയിൽ ഒന്നാമതുള്ളത്. ഒരു റൗണ്ടുകൂടി മാത്രം ബാക്കിയിരിക്കെ ഇരു ടീമുകളും കൂട്ടിയും കിഴിച്ചും കാത്തിരിക്കുകയാണ്. സോണി നോർഡെയുടെ 84ാം മിനിറ്റിലെ ഏക ഗോളിലാണ് ബഗാൻ വിജയിക്കുന്നത്. 

ചർച്ചിൽ ബ്രദേഴ്സിനെ മൂന്നു ഗോളുകൾക്ക് തോൽപിച്ചാണ് െഎസോൾ കിരീട പ്രതീക്ഷ വീണ്ടും നിലനിർത്തിയത്. ഏഴാം മിനിറ്റിൽ തന്നെ െഎസോൾ മുന്നിലെത്തിയിരുന്നു. കാമോ സ്റ്റീഫൻ ബെയ്യാണ് ഗോൾ നേടിയത്. ആദ്യ പകുതിക്കുശേഷം ബെയ് (46) വീണ്ടും വലകുലുക്കി ലീഡ് വർധിപ്പിച്ചു. എന്നാൽ, 69ാം മിനിറ്റിൽ ആൻറണി ഡിസൂസ ഗോൾ നേടി ചർച്ചിലിന് പ്രതീക്ഷ നൽകി. കിരീടത്തിലേക്ക് കുതിക്കുന്ന െഎസോളിനായി 84ാം മിനിറ്റിൽ ആർ ലാൽഡൻമവിയ ഗോൾ നേടിയതോടെ മിസോറം ടീം വിജയം ഉറപ്പിക്കുകയായിരുന്നു. 17 പോയൻറുമായി ചർച്ചിൽ ബ്രദേഴ്സ് ആറാം സ്ഥാനത്താണ്. 

ഷില്ലോങ് ലജോങ്ങിനെ നിർണായക മത്സരത്തിൽ രണ്ടു ഗോളുകൾക്ക് തോൽപിച്ച് പോയൻറ് പട്ടികയിൽ ബംഗളൂരു എഫ്.സി നാലാം സ്ഥാനത്തെത്തി. ബംഗളൂരുവിനും ഷില്ലോങ്ങിനും 24 പോയൻറാണെങ്കിലും ഗോൾശരാശരിയിൽ നീലപ്പട മുന്നോട്ടുകയറുകയായിരുന്നു. 26ാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയും 49ാം മിനിറ്റിൽ ഹർമൻജത് സിങ്ങും ഗോൾ നേടിയതാണ് ബംഗളൂരുവിന് മുന്നേറാനായത്.

Tags:    
News Summary - Aizawl FC beat Churchill Brothers to return to the top of the table

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.