Posted On
date_range Updated On
date_range എ.എഫ്.സി അണ്ടർ23: ഇന്ത്യക്ക് വൻ തോൽവി
താഷ്കൻഡ്: എ.എഫ്.സി അണ്ടർ 23 ചാമ്പ്യൻഷിപ് യോഗ്യത മത്സരത്തിൽ ഇന്ത്യക്ക് തോൽവിയ ോടെ തുടക്കം. ആദ്യ മത്സരത്തിൽ ആതിഥേയരായ ഉസ്ബെകിസ്താനോട് ഇന്ത്യ 3-0ത്തിന് തോറ്റ ു. മികവുറ്റ സേവുകളുമായി ഇന്ത്യൻ ഗോൾ കീപ്പർ ധീരജ് സിങ് നിറഞ്ഞുനിന്നെങ്കിലും തോൽവി ഒഴിവാക്കാനായില്ല.
ആദ്യ പകുതിയുടെ അവസാനത്തിൽ ലഭിച്ച പെനാൽറ്റിയിലാണ് ആതിഥേയർ ആദ്യം മുന്നിലെത്തുന്നത്. 78, 85 മിനിറ്റുകളിൽ ഗോൾനേടി ബൊബിറാണ് ആതിഥേയരുടെ ജയം ഉറപ്പാക്കിയത്. 24ന് താജികിസ്താനെതിരായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.