Posted On
date_range Updated On
date_range എ.എഫ്.സി കപ്പ്: വിനീതിന്‍െറ ഗോളില്‍ ബംഗളൂരു എഫ്.സി
ബംഗളൂരു: മലയാളി താരം സി.കെ. വിനീതിന്‍െറ ഗോളില്‍ എ.എഫ്.സി കപ്പ് ഫുട്ബാള്‍ ക്വാര്‍ട്ടര്‍ ഫൈനലിന്‍െറ ആദ്യപാദത്തില്‍ സിംഗപ്പൂരിന്‍െറ ടാംപിന്‍സ് റോവേഴ്സിനെതിരെ ആതിഥേയരായ ബംഗളൂരു എഫ്.സിക്ക് ജയം. നഗരത്തിലെ അക്രമസംഭവങ്ങള്‍ കാരണം കാണികള്‍ക്ക് പ്രവേശമില്ലാതെ ശ്രീ കണ്ഡീരവ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഏഴാം മിനിറ്റിലാണ് കണ്ണൂര്‍ സ്വദേശിയായ വിനീത് വലകുലുക്കി ഓണാഘോഷം ഗംഭീരമാക്കിയത്. സുനില്‍ ഛേത്രിയില്‍ നിന്ന് ആല്‍വിന്‍ ജോര്‍ജിന് കിട്ടിയ പന്താണ് ഒടുവില്‍ വിനീതിന്‍െറ കാലിലത്തെിയത്. ക്ളോസ്റേഞ്ച് ഷോട്ടിലൂടെയായിരുന്നു ഗോള്‍. ഈ മാസം 21ന് സിംഗപ്പൂരിലാണ് രണ്ടാം പാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.