ജിം ക്രെയ്ഗ് ഒളിമ്പിക്സ് സ്വര്‍ണം വില്‍ക്കുന്നു

ന്യൂയോര്‍ക്ക്: ഒളിമ്പിക്സ് സ്വര്‍ണമെഡലും ജഴ്സിയും കളിയുപകരണങ്ങളും ലേലത്തിന് വെച്ച് മുന്‍ അമേരിക്കന്‍ ഹോക്കി ചാമ്പ്യന്‍ ടീമംഗം ജിം ക്രെയ്ഗ്. 1980 ശീതകാല ഒളിമ്പിക്സിലെ ഐസ് ഹോക്കിയില്‍ നേടിയ മെഡലും ജഴ്സിയും ഹെല്‍മറ്റും ഹോക്കി സ്റ്റിക്കും പാഡുമടക്കം 17 വസ്തുക്കളാണ് വിറ്റുകാശാക്കാന്‍ തീരുമാനിച്ചത്. അമേരിക്കന്‍ ടീമിന്‍െറ ഗോള്‍ കീപ്പറായിരുന്നു ജിം. ഫിന്‍ലന്‍ഡിനെയും സോവിയറ്റ് യൂനിയനെയും തോല്‍പിച്ച് അമേരിക്കക്ക് സ്വര്‍ണം സമ്മാനിച്ച ഓര്‍മകളാണ് 50 ലക്ഷം ഡോളര്‍ മൂല്യം നിശ്ചയിച്ച് മുന്‍ ചാമ്പ്യന്‍ ലേലത്തിന് വെക്കാന്‍ ഒരുങ്ങുന്നത്.
കളി മതിയാക്കി 36 വര്‍ഷത്തിനിപ്പുറം സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലെ പ്രമുഖ പ്രഭാഷകനായ ജിം ക്രെയ്ഗ്, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കാനായാണ് ലേലത്തിനിറങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.