Posted On
date_range Updated On
date_range ഹിഗ്വയ്ന് റെക്കോഡ്
റോം: ഇറ്റാലിയന്‍ സീരി എയില്‍ അര്‍ജന്‍റീനന്‍ താരം ഗോണ്‍സാലോ ഹിഗ്വയ്ന് റെക്കോഡ്. ഒരു സീസണില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന 66 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് നാപൊളി താരമായ ഹിഗ്വയ്ന്‍ തന്‍െറ പേരിലാക്കിയത്. 36 ഗോളാണ് സീസണില്‍ നേടിയത്. കഴിഞ്ഞ മത്സരത്തില്‍ ഫ്രോസിനോണിനെതിരെ ഹിഗ്വയ്ന്‍ ഹാട്രിക് ഗോള്‍ നേടിയിരുന്നു. 1949-50 സീസണില്‍ എ.സി മിലാന്‍ താരം സ്വീഡ് നോര്‍ദാല്‍ നേടിയ 34 ഗോള്‍ ആയിരുന്നു ഇതുവരെയുള്ള റെക്കോഡ്. കരിയറിലെ അവിശ്വസനീയ നിമിഷമാണിതെന്നും തന്നെ പിന്തുണച്ച സഹതാരങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും നന്ദിയുണ്ടെന്നും ഹിഗ്വയ്ന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.