Posted On
date_range Updated On
date_range ഒളിമ്പിക്സ് ടീമില്‍ ഉള്‍പ്പെടാതിരുന്നതില്‍ നിരാശ –മെസ്സി
ബാഴ്സലോണ: റിയോ ഒളിമ്പിക്സിനുള്ള അര്‍ജന്റീനന്‍ ടീമില്‍ ഉള്‍പ്പെടാതിരുന്നതില്‍ നിരാശയുണ്ടെന്ന് സൂപ്പര്‍ താരം ലയണല്‍ മെസ്സി. 2008 ബീജിങ് ഒളിമ്പിക്സ് വലിയ അനുഭവമായിരുന്നു. ഞങ്ങള്‍ ജയിച്ചതുകൊണ്ടു മാത്രമല്ല, മറക്കാനാവാത്ത നിരവധി അനുഭവങ്ങളാണ് ഒളിമ്പിക്സ് നല്‍കിയത്. ഒളിമ്പിക് വില്ളേജില്‍ താമസിക്കാനും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുളള അത്ലറ്റുകളുമായി ഇടപഴകാനും സാധിക്കും. ഫുട്ബാളിനെ സംബന്ധിച്ച് ലോകകപ്പു തന്നെയാണ് വലുതെങ്കിലും ഒളിമ്പിക്സ് വ്യത്യസ്ത അനുഭവമാണ് -മെസ്സി പറഞ്ഞു. കോപ അമേരിക്ക 100ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന കോപ സെന്റനാറിയോയില് പങ്കെടുക്കുന്നതിനുള്ള അര്‍ജന്റീന ടീമില്‍ മെസ്സിയെ കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോ ഉള്‍പ്പെടുത്തിയപ്പോള്‍ ഒളിമ്പിക്സ് ടീമില്‍നിന്ന് ഒഴിവാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.