Posted On
date_range Updated On
date_range എഫ്.എ കപ്പ്: ആഴ്സനല്‍ പുറത്ത്
ലണ്ടൻ: ആഴ്സനലിനെ അട്ടിമറിച്ച് വാറ്റ്ഫോഡ് (2-1) അവസാന നാലിലേക്ക് മുന്നേറി. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടാം പകുതിയിലെ ഇരട്ട ഗോളിലൂടെയാണ് വാറ്റ്ഫോഡ് ജയം നേടിയത്. 50ാം മിനിറ്റില്‍ ഒഡിയോണ്‍ ഇഗാലോവിലൂടെയാണ് വാറ്റ്ഫോഡ് ഗണ്ണേഴ്സിനെ ആദ്യം ഞെട്ടിച്ചത്. 63ാം മിനിറ്റില്‍ അഡ്ലിനെ ഗ്വിഡിയോരയിലൂടെ വാറ്റ്ഫോഡ് വീണ്ടും വലകുലുക്കിയപ്പോള്‍ ആഴ്സനല്‍ തകര്‍ന്നുപോയി. 88ാം മിനിറ്റില്‍ ഡാനി വെല്‍ബക് ഗോള്‍ നേടിയെങ്കിലും പിന്നീട് വലകുലുക്കാന്‍ കഴിഞ്ഞില്ല. റെഡിങ്ങിനെ 2-0ത്തിന് തോല്‍പിച്ച് ക്രിസ്റ്റല്‍ പാലസും സെമിയില്‍ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.