Posted On
date_range Updated On
date_range ഇറ്റാലിയന്‍ കപ്പ്: എ.സി. മിലാന്‍ ഫൈനലില്‍
മിലാന്‍: രണ്ടാം ഡിവിഷന്‍ ക്ളബ് അലെസാന്‍ഡ്രിയയെ ഇരുപാദങ്ങളിലുമായി ഏകപക്ഷീയമായ ആറു ഗോളിന് മുക്കി എ.സി. മിലാന്‍ ഇറ്റാലിയന്‍ കപ്പ് ഫൈനലില്‍ കടന്നു. രണ്ടാം പാദത്തില്‍ അഞ്ചു ഗോളിനാണ് മിലാന്‍ ജയിച്ചത്. ജെറമി മെനസ് രണ്ടു ഗോള്‍ നേടിയപ്പോള്‍ അലെസിയോ റൊമാഗ്നോലി, മരിയോ ബലോട്ടെല്ലി എന്നിവര്‍ ഓരോ ഗോള്‍ നേടി. റോബര്‍ട്ടോ സബാറ്റോയുടെ വക സെല്‍ഫ് ഗോളായിരുന്നു ശേഷിച്ചത്. യുവന്‍റസ്-ഇന്‍റര്‍ മിലാന്‍ മത്സരവിജയികളായിരിക്കും ഫൈനലില്‍ എ.സി. മിലാന്‍െറ എതിരാളികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.