Posted On
date_range Updated On
date_range ടിറ്റെ പുതിയ ബ്രസീല്‍ പരിശീലകന്‍
സാവോപോളോ: കാര്‍ലോസ് ദുംഗയുടെ പിന്‍ഗാമിയായി കൊറിന്ത്യന്‍സ് കോച്ച് ടിറ്റെ വരുന്നു. ബ്രസീല്‍ ഫുട്ബാള്‍ ടീമിന്‍െറ പരിശീലകനായി അഡെനോര്‍ ലിയനാഡോ ബച്ചിയെന്ന ടിറ്റെയെ നിയമിച്ചു. അതേസമയം, ഒളിമ്പിക്സ് ടീമിനെ അണ്ടര്‍ 20 ടീം കോച്ച് മികാലെ പരിശീലിപ്പിക്കും. കൊറിന്ത്യന്‍സ് പ്രസിഡന്‍റ് റോബര്‍ട്ടോ അന്ദ്രാഡെ ടിറ്റെയുടെ നിയമനം സ്ഥിരീകരിച്ചു. എന്നാല്‍, ബ്രസീല്‍ ഫുട്ബാള്‍ ഫെഡറേഷന്‍ (സി.ബി.എഫ്) ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ബ്രസീലിലെ മുന്‍നിര ക്ളബായ കൊറിന്ത്യന്‍സിന് ഒരു തവണ വീതം ക്ളബ് ലോകകപ്പും കോപ ലിബര്‍ട്ടഡോറസും നേടിക്കൊടുത്ത ടിറ്റെയുടെ പരിശീലക കാലയളവില്‍ ടീം രണ്ടു വട്ടം ബ്രസീലിയന്‍ ലീഗിലും ജേതാക്കളാക്കി. കോപ അമേരിക്കയില്‍ ആദ്യറൗണ്ടില്‍ ബ്രസീല്‍ പുറത്തായതിനെ തുടര്‍ന്നാണ് ദുംഗയെ മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.