Posted On
date_range Updated On
date_range ഫിഫയുമായി കൈകോര്‍ത്ത് മറഡോണ
സൂറിക്: അര്‍ജന്‍റീന ഫുട്ബാള്‍ ഫെഡറേഷനിലെ പ്രശ്നപരിഹാരത്തിന് ഫിഫ പ്രസിഡന്‍റിന് പിന്തുണയുമായി ഇതിഹാസ താരം മറഡോണ. ഫിഫ ആസ്ഥാനത്ത് പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്‍റിനോയുമായി നടന്ന കൂടിക്കാഴ്ചക്കു ശേഷമാണ് മറഡോണ ഇക്കാര്യമറിയിച്ചത്. അര്‍ജന്‍റീന ഫുട്ബാള്‍ ഭരണത്തിലെ അതികായനായിരുന്ന ജൂലിയോ ഗ്രൊന്‍ഡൊനയുടെ മരണത്തോടെ ദേശീയ ഫുട്ബാളില്‍ ആരംഭിച്ച അധികാരത്തര്‍ക്കത്തിന് പരിഹാരം കാണാനാണ് ഫിഫ മറഡോണയുടെ സഹായം തേടിയത്. 2014 ജൂലൈയില്‍ അന്തരിച്ച ഗ്രൊന്‍ഡോണക്ക് സ്ഥിരം പകരക്കാരനെ കണ്ടത്തൊന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മുന്‍കാല താരങ്ങളെ ലോകഫുട്ബാളുമായി സഹകരിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് മറഡോണയുമായുള്ള കൂടിക്കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.