Posted On
date_range Updated On
date_range അര്‍ജന്‍റീനയെ രക്ഷിക്കാന്‍ മാന്ത്രികവടിയില്ല –മറഡോണ
ബ്വേനസ് എയ്റിസ്: അര്‍ജന്‍റീന ഫുട്ബാള്‍ അസോസിയേഷനിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തന്‍െറ കൈയില്‍ മാന്ത്രിക വടിയൊന്നുമില്ളെന്ന് മറഡോണ. ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്‍റിനോയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ പരിഷ്കാരങ്ങള്‍ക്ക് താന്‍ എതിരല്ല. പ്രശ്നപരിഹാരത്തിന് സാധ്യമായതെല്ലാം സംസാരിക്കും.
അര്‍ജന്‍റീനന്‍ ഫുട്ബാളിന്‍െറ നന്മ ആഗ്രഹിക്കുന്നവരുമായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മറഡോണ പറഞ്ഞു. പ്രശ്നപരിഹാരത്തിന് മറഡോണയുടെ സഹായം തേടിയതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ഇന്‍ഫന്‍റിനോയുമായി കൂടിക്കാഴ്ച നടത്തിയത്.
ഫുട്ബാളില്‍ മുന്‍കാലതാരങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിന്‍െറ ഭാഗമായാണ് മറഡോണ ഉള്‍പ്പെടെയുള്ളവരുമായി ഫിഫ കൂടിക്കാഴ്ച നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.