Posted On
date_range Updated On
date_range ഇക്വഡോറിന് തകര്‍പ്പന്‍ ജയം; ക്വാര്‍ട്ടറിൽ യു.എസ്.എ എതിരാളി
ന്യൂജേഴ്സി: കോപ അമേരിക്ക ഫുട്ബാളിന്റെ ഗ്രൂപ്പ് ബി മത്സരത്തില്‍ ഇക്വഡോറിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഹെയ്തിയെ തകര്‍ത്തത്. നിർണായക മത്സരത്തിലെ വിജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ യു.എസ്.എയെ ഇക്വഡോർ നേരിടും.
11ാം മിനിട്ടില്‍ എന്നര് വലെന്‍സിയയാണ് ഗോൾ വേട്ടക്ക് തുടക്കമിട്ടത്. 20ാം മിനിട്ടില്‍ ജെയ്മി അയോവി ലീഡ് രണ്ടായി ഉയര്‍ത്തി. 57ാം മിനിട്ടില്‍ ക്രിസ്റ്റ്യന്‍ നൊബോവൊയും 78ാം മിനിട്ടില്‍ അന്റോണിയോ വലെന്‍സിയയും ഹെയ്തി വല ചലിപ്പിച്ചു.
ക്വാര്‍ട്ടര്‍ ഫൈനൽ ഉറപ്പിക്കാൻ ബ്രസീലിനോടും പെറുവിനോടും പൊരുതേണ്ടി വരുന്ന ഇക്വഡോര്‍ വിജയം ലക്ഷ്യമിട്ടുള്ള കളിയാണ് ഹെയ്തിക്കെതിരെ പുറത്തെടുത്തത്. ഫൗൾ വരുത്തിയതിന് ഹെയ്തിയുടെ കെവിൻ ലഫ്രാൻസും (37 മിനിട്ട്) റൊമെയ്ൻ ജെനിവോയ്സും (90+2 മിനിട്ട്) മഞ്ഞ കാർഡ് കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.