Posted On
date_range Updated On
date_range പരിക്ക്; കക്ക പുറത്ത്
ഓര്‍ലാഡോ: പരിക്കേറ്റതിനെ തുടര്‍ന്ന് സീനിയര്‍ താരം കക്കയെ കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പിനായുള്ള ബ്രസീല്‍ ടീമില്‍നിന്ന് ഒഴിവാക്കി. പേശീവലിവിനെ തുടര്‍ന്നാണ് ഈ മിഡ്ഫീല്‍ഡറെ ടീമില്‍നിന്നും ഒഴിവാക്കിയത്. 34കാരനായ കക്കക്ക് മൂന്നാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണു റിപ്പോര്‍ട്ടുകള്‍. കക്കക്ക് പകരം ബയേണ്‍ മ്യൂണിച്ച് വിങര്‍ ഡഗ്ളസ് കോസ്റ്റയെ ടീമില്‍ ഉള്‍പ്പെടുത്തും. ജൂണ്‍ അഞ്ചിനു ഇക്വഡോറിനെതിരെയാണു കോപയില്‍ ബ്രസീലിന്‍െറ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.