Posted On
date_range Updated On
date_range റൂണിയുടെ ഇരട്ട ഗോള്‍ രക്ഷിച്ചില്ല; യുനൈറ്റഡിന് സമനില
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ നാലിലിടം നേടാനുള്ള സുവര്‍ണാവസരം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കളഞ്ഞുകുളിച്ചു. ന്യൂകാസില്‍ യുനൈറ്റഡിനെതിരെ വെയ്ന്‍ റൂണിയുടെ ഇരട്ട ഗോള്‍ മികവില്‍ ലീഡ് നേടിയിട്ടും ഇഞ്ചുറി ടൈം ഗോളിലൂടെ സമനില വഴങ്ങിയ മാഞ്ചസ്റ്ററിന്‍െറ സമ്പാദ്യം ഒരു പോയന്‍റിലൊതുങ്ങി. എവേ മാച്ചിനിറങ്ങിയ യുനൈറ്റഡിനും ആരാധകര്‍ക്കും പ്രതീക്ഷ നല്‍കുന്നതായിരുന്നു റൂണിയുടെ മിന്നുന്ന പ്രകടനം. കളിയുടെ 9, 79 മിനിറ്റില്‍ റൂണി വലകുലുക്കി. ജെസി ലിന്‍ഗാര്‍ഡും (38) സ്കോര്‍ ചെയ്തതോടെ യുനൈറ്റഡ് വിജയമുറപ്പിച്ചു. എന്നാല്‍, ജോര്‍ജിനിയോ നാല്‍ഡം, മിറ്റ്റോവിച്, ഡമ്മറ്റ് എന്നിവരിലൂടെ ന്യൂകാസില്‍ തിരിച്ചടിച്ച് സമനില പിടിച്ചു. മറ്റു മത്സരങ്ങളില്‍ വെസ്റ്റ്ഹാം 3-1ന് ബേണ്‍ മൗതിനെയും, ആസ്റ്റന്‍ വില്ല 1-0ത്തിന് ക്രിസ്റ്റല്‍ പാലസിനെയും തോല്‍പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.