Posted On
date_range Updated On
date_range ബെന്‍സേമക്ക് പരിക്ക്; മൂന്നു കളികളിൽ പുറത്തിരിക്കേണ്ടി വരും
മഡ്രിഡ്: സ്പാനിഷ് ക്ളബ് റയല്‍ മഡ്രിഡിന് തിരിച്ചടി നല്‍കിക്കൊണ്ട് സ്റ്റാര്‍ സ്ട്രൈക്കര്‍ കരിം ബെന്‍സേമക്ക് പരിക്ക്. വലതു തുടയിലെ പേശികള്‍ക്ക് പരിക്കേറ്റ താരത്തിന് മൂന്നു മത്സരങ്ങള്‍വരെ നഷ്ടമാകുമെന്ന് റയല്‍ സ്ഥിരീകരിച്ചു. അത്ലറ്റികോ മഡ്രിഡിനോട് തോറ്റ ലാ ലിഗ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതത്തേുടര്‍ന്ന് ഹാഫ്ടൈമില് ബെന്‍സേമയെ പിന്‍വലിച്ചിരുന്നു. ലാ ലിഗയില്‍ ലെവാന്െറ, സെല്‍റ്റ ഡി വിഗോ മത്സരങ്ങളും റോമക്കെതിരെയുള്ള ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദവും ബെന്‍സേമക്ക് നഷ്ടമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.