Posted On
date_range Updated On
date_range ഐ ലീഗിൽ ബംഗളൂരു എഫ്.സി രണ്ടാമതെത്തി
ബംഗളൂരു: മലയാളി സ്ട്രൈക്കര്‍ സി.കെ. വിനീത് രണ്ടാം പകുതിയില്‍ നേടിയ ഗോളിന്‍െറ മികവില്‍ ഐ ലീഗില്‍ ഐസോള്‍ എഫ്.സിയെ ബംഗളൂരു എഫ്.സി 1-0ത്തിന് തോല്‍പിച്ചു. ഈ ജയത്തോടെ പോയന്‍റ് പട്ടികളില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാനും ബംഗളൂരുവിനായി. ഒമ്പത് മത്സരങ്ങളില്‍ ആറു ജയം നേടിയ ടീമിന് 18 പോയന്‍റാണുള്ളത്. ഐ ലീഗില്‍ ആദ്യ സീസണ്‍ കളിക്കുന്ന ഐസോളാകട്ടെ അഞ്ചാം തോല്‍വിയുമായി ഏഴാം സ്ഥാനത്താണ്. 48ാം മിനിറ്റില്‍ കീഗന്‍ പെരേരയുടെ മനോഹരമായൊരു ഫ്രീകിക്ക് ഹെഡറിലൂടെ വിനീത് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.