Posted On
date_range Updated On
date_range മാധ്യമം-മിനാര്‍ നാഗ്ജി കോണ്ടസ്റ്റ് സര്‍പ്രൈസ് ഗിഫ്റ്റ് വിതരണം ചെയ്തു
കോഴിക്കോട്: നാഗ്ജി ഇന്‍റര്‍നാഷനല്‍ ക്ളബ് ഫുട്ബാളിനോടനുബന്ധിച്ച് മാധ്യമം-മിനാര്‍ ടി.എം.ടി സംഘടിപ്പിച്ച ‘നാഗ്ജി ഫുട്ബാള്‍ കോണ്ടസ്റ്റ്’ സോക്കര്‍ സര്‍പ്രൈസ് ഗിഫ്റ്റ് മത്സരത്തിലെ വിജയിക്ക് സമ്മാനം വിതരണം ചെയ്തു.
കോഴിക്കോട് മാധ്യമം ഹെഡ് ഓഫിസില്‍ നടന്ന ചടങ്ങില്‍ മാധ്യമം ജനറല്‍ മാനേജര്‍ എ.കെ. സിറാജ് അലിയും മിനാര്‍ ടി.എം.ടി ജനറല്‍ മാനേജര്‍ സുല്‍ഫിക്കറും ചേര്‍ന്ന് വിജയി പട്ടാമ്പി സ്വദേശി സുകുമാരന് കൈമാറി. ന്യൂസ് എഡിറ്റര്‍മാരായ പി.എ. അബ്ദുല്‍ ഗഫൂര്‍, എന്‍. രാജേഷ്, സീനിയര്‍ ബിസിനസ് എക്സിക്യൂട്ടിവ് ആനന്ദന്‍, സുകുമാരന്‍ പെരുമാടിയൂര്‍ എന്നിവര്‍ സംസാരിച്ചു.
‘മാധ്യമം’ കോഴിക്കോട് റെസിഡന്‍റ് മാനേജര്‍ വി.സി. മുഹമ്മദ് സലീം സ്വാഗതവും സീനിയര്‍ മാനേജര്‍ അഡ്മിന്‍ കെ. അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.