Posted On
date_range Updated On
date_range കലാശത്തലേന്ന് ആത്മവിശ്വാസത്തോടെ പരാനെന്‍സ് ക്യാമ്പ്
കിരീടം ഉറപ്പിച്ച മൂഡിലായിരുന്നു പരാനെന്‍സ് ക്യാമ്പ്. വെള്ളിയാഴ്ച വൈകീട്ട് നിപ്രൊയുടെ സെമി പോരാട്ടം ഗാലറിയിലിരുന്ന് കണ്ടായിരുന്നു ടീം താമസസ്ഥലമായ താജിലത്തെിയത്. ശനിയാഴ്ച മുഴുവന്‍ ഫൈനലിനുള്ള മാനസിക ഒരുക്കം. രാവിലെ ടീം ഫിസിയോ ഫ്രാന്‍സിസ്കോ മൊറോസോവിസ്കിയുടെ നേതൃത്വത്തില്‍ ഓരോ താരങ്ങള്‍ക്കും മസാജിങ്ങും എക്സര്‍സൈസും. പിന്നീട് എതിരാളിയായ നിപ്രൊയുടെ മത്സരങ്ങളെക്കുറിച്ചുള്ള വിഡിയോ വിശകലനം. ഉച്ചക്ക് സംഘാടകര്‍ ഒരുക്കിയ വിരുന്നും കഴിഞ്ഞ് വീണ്ടും പരിശീലനത്തിലേക്ക്. മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നാലര മുതല്‍ കളിക്കാരുടെ കടുത്ത ഒരുക്കങ്ങള്‍. ഹോട്ടലില്‍ മടങ്ങിയത്തെിയ ശേഷം തണുത്തവെള്ളത്തില്‍ നിന്നുള്ള ഐസ് ബാത്തിങ്ങും പിന്നെ വിശ്രമവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.