Posted On
date_range Updated On
date_range എവേയില്‍ വീഴാതെ വോള്‍ഫ്സ്ബുര്‍ഗ്
ജെന്‍റ്: അവസാന നിമിഷംവരെ പൊരുതിയ എതിരാളികളെ 3-2ന് തളച്ച് വോള്‍ഫ്സ്ബുര്‍ഗ് ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യപാദം ജയിച്ചുകയറി.
ഇരുപകുതികളിലുമായി അടിച്ച മൂന്നു ഗോളുകള്‍ ജര്‍മന്‍ ക്ളബിന്‍െറ രക്ഷക്കത്തെിയപ്പോള്‍ രണ്ടെണ്ണം തിരിച്ചടിച്ച് ഗോള്‍വ്യത്യാസം കുറക്കാനേജെന്‍റിന് കഴിഞ്ഞുള്ളൂ. ജൂലിയന്‍ ഡ്രാക്സ്ലറിന്‍െറ ഇരട്ടപ്രഹരവും (44', 54') മാക്സ് ക്രൂസിന്‍െറ 60ാം മിനിറ്റ് ഗോളുമായി 3-0ത്തിന് മുന്നില്‍കടന്ന വോള്‍ഫ്സ്ബുര്‍ഗ് അനായാസജയമാണ് ലക്ഷ്യമിട്ടത്. എന്നാല്‍, സ്വന്തം മണ്ണില്‍ പതറാതെ പൊരുതിയ ബെല്‍ജിയംകാര്‍ 80ാം മിനിറ്റില്‍ സെന്‍ കംസിലൂടെ ഒരു ഗോള്‍ മടക്കി. ഗോള്‍ വ്യത്യാസം രണ്ടാം പാദത്തില്‍ നിര്‍ണായകമാണെന്നിരിക്കെ, കലിഫ കൗലിബാലിയിലൂടെ(89) രണ്ടാം ഗോളും നേടാനായത് ജെന്‍റിന് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.