Posted On
date_range Updated On
date_range പരിക്ക്; റൂണിക്ക് ആറാഴ്ച വിശ്രമം
ലണ്ടന്‍: സണ്ടര്‍ലന്‍ഡിനെതിരെയുള്ള മത്സരത്തില്‍ പരിക്കേറ്റ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരം വെയ്ന്‍ റൂണിക്ക് ആറാഴ്ചത്തെ വിശ്രമം. യുനൈറ്റഡിന്‍െറ അടുത്ത എട്ടു മത്സരങ്ങളില്‍ റൂണിക്ക് ബൂട്ടുകെട്ടാന്‍ സാധിക്കില്ല. പ്രീമിയര്‍ ലീഗില്‍ തിരിച്ചടി നേരിടുന്ന യുനൈറ്റഡിന് കനത്ത പ്രഹരമാണ് റൂണിയുടെ പരിക്ക്.
സണ്ടര്‍ലന്‍ഡിനെതിരെ മുഴുവന്‍ സമയവും റൂണി കളിച്ചിരുന്നു. താരത്തിന്‍െറ പരിക്ക് ഗുരുതരമല്ളെന്ന് പരിശീലകന്‍ ലൂയി വാന്‍ ഗാല്‍ വ്യക്തമാക്കി. ജര്‍മനിക്കെതിരെയും നെതര്‍ലന്‍ഡ്സിനെതിരെയുമുള്ള ഇംഗ്ളണ്ടിന്‍െറ സൗഹൃദ മത്സരങ്ങളും റൂണിക്ക് നഷ്ടപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.