Posted On
date_range Updated On
date_range ചാമ്പ്യന്‍സ് ലീഗ്: ചെല്‍സിയെ വീഴ്ത്തി പി.എസ്.ജി
പാരീസ്: ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങളിലെ ആദ്യ മത്സരത്തിൽ ജയം പാരിസ് സെന്‍റ് ജെര്‍മെയ്ന്. ഒന്നാം പാദ മത്സരത്തിൽ ചെല്‍സിയെയാണ് ഫ്രഞ്ച് സംഘം 2-1ന് കീഴടക്കിയത്. പി.എസ്.ജിയുടെ സൂപ്പർ താരങ്ങളായ സ്ലാട്ടൻ ഇബ്രാമോവിച്ച്, എഡിൻസൺ കവാനി എന്നിവരാണ് ഗോൾ നേടിയത്. ഫ്രീകിക്കിലൂടെ ഗോൾ നേടി ഇബ്രാമോവിച്ച് പി.എസ്.ജിക്ക് ലീഡ് സമ്മാനിച്ചു. എന്നാൽ ജോൺ ഒബി മൈകലിലൂടെ ചെൽസി സമനില പിടിക്കുകയായിരുന്നു. 78ാം മിനിട്ടിൽ കവാനിയാണ് പി.എസ്.ജിയുടെ വിജയ ഗോൾനേടിയത്. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങി നാല് മിനിറ്റിനകമായിരുന്നു കവാനിയുടെ ഗോൾ. മാർച് ഒമ്പതിനാണ് രണ്ടാം പാദ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.