Posted On
date_range Updated On
date_range അടുത്ത ലോകകപ്പോടെ ദേശീയ കുപ്പായംഅഴിക്കും –റൂണി
ലണ്ടന്‍: 2018 ലോകകപ്പോടെ ദേശീയ ടീമില്‍നിന്ന് വിരമിക്കുമെന്ന് ഇംഗ്ളണ്ട് നായകന്‍ വെയ്ന്‍ റൂണി. ഇംഗ്ളണ്ടിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള അവസാന അവസരമായിരിക്കും മോസ്കോ ലോകകപ്പ് എന്നാണ് കരുതുന്നതെന്നും ബര്‍ട്ടനിലെ സെന്‍റ് ജെയിംസ് പാര്‍ക്കില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റൂണി പറഞ്ഞു. ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇംഗ്ളണ്ടിന് കിരീടം നേടിക്കൊടുക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് അടുത്ത രണ്ടു വര്‍ഷം പന്തുതട്ടുകയെന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം കൂട്ടിച്ചേര്‍ത്തു. പുതിയ കോച്ച് അലഡൈസിനു കീഴില്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ റൂണി തന്നെയാണ് ക്യാപ്റ്റന്‍.
#ThreeLions captain @WayneRooney explains why he plans to retire from international duty in 2018 https://t.co/KN18nv5FrL
— England (@England) August 30, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.