Posted On
date_range Updated On
date_range റെക്കോർഡ് പ്രതിഫലവുമായി പോഗ്ബ മാഞ്ചസ്റ്ററിൽ
ലണ്ടൻ: റെക്കോർഡ് പ്രതിഫലത്തിൽ ഫ്രാൻസ് മിഡ്ഫീൽസർ പോൾ പോഗ്ബ മാഞ്ചസ്റ്റർ യുനൈഡറ്റ് ഫുട്ബാൾ ക്ലബ്ബിന്‍റെ ഭാഗമായി. 115.98 മില്യൻ ഡോളറിനാണ് അഞ്ചു വർഷത്തെ കരാർ 23കാരനായ താരം ഒപ്പുവെച്ചത്. ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫല തുകയാണിത്.
2013ൽ വെയിൽസ് ഫുട്ബാൾ താരം ഗാരത്ത് ബാലെയുമായി റിയൽ മാഡ്രിഡ് ഒപ്പുവെച്ച 110.84 മില്യൻ ഡോളറായിരുന്നു ഇതുവരെയുള്ള റെക്കോർഡ് പ്രതിഫലം. പോഗ്ബ-മാഞ്ചസ്റ്റർ കരാറിലൂടെ ഈ റെക്കോർഡാണ് പഴങ്കഥയായത്.
മാഞ്ചസ്റ്റർ യുനൈഡറ്റിനെ ഭാഗമായെന്നും ക്ലബ്ബിന്‍റെ കുറിച്ച് തന്‍റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമാണുള്ളതെന്നും പോഗ്ബ വാർത്താകുറിപ്പിലൂടെ ആരാധകരെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.