Posted On
date_range Updated On
date_range ഗോളടിച്ച് ഇബ്ര അരങ്ങേറി; യുനൈറ്റഡിന് ജയം
ഗോതന്‍ബര്‍ഗ്: അരങ്ങേറ്റം കുറിച്ച് നാലാം മിനിറ്റില്‍ ഗോള്‍ നേടിയ ഇബ്രാഹിമോവിച് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍. പ്രീസീസണ്‍ ഫുട്ബാള്‍ സൗഹൃദ മത്സരത്തില്‍ ഗലറ്റസറായിക്കെതിരെ യുനൈറ്റഡ് 5-2ന് തകര്‍പ്പന്‍ ജയം നേടി. നാലാം മിനിറ്റില്‍ ഇബ്രയിലൂടെ തുടങ്ങിയ ജോസ് മൗറീന്യോയുടെ ടീമിനെ ഇരട്ട ഗോളിലൂടെ വെയ്ന്‍ റൂണി (55, 59) മുന്നിലത്തെിച്ചു. മൗറെയ്ന്‍ ഫെല്ളെയ്നി (62), യുവാന്‍ മാറ്റ (75) എന്നിവരുടെ വകയായിരുന്നു മറ്റു രണ്ട് ഗോളുകള്‍. സ്വന്തം നാടായ സ്വീഡനിലായിരുന്നു ഇബ്രയുടെ പുതിയ ക്ളബിലെ അരങ്ങേറ്റം. വലതുവിങ്ങില്‍നിന്ന് അന്‍േറാണിയോ വലന്‍സിയ നല്‍കിയ ക്രോസ്, പതിവു ബൈസിക്കിള്‍ കിക്കിലൂടെ വലയിലാക്കി ഇബ്ര കോച്ച് മൗറീന്യോയുടെ മനസ്സുനിറച്ച തുടക്കംകുറിച്ചു.
ക്രിക്കറ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.