Posted On
date_range Updated On
date_range കേരള പ്രീമിയര്‍ ലീഗ്: കേരള ഇലവന് വിജയത്തുടക്കം
മൂവാറ്റുപുഴ: മൂന്നാമത് കേരള പ്രീമിയര്‍ ലീഗ് ഫുട്ബാളിന്‍െറ ഗ്രൂപ് ബി ആദ്യമത്സരത്തില്‍ കേരള ഇലവന്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് അട്ടിമറിച്ചു. രണ്ടാം നമ്പര്‍ ജഴ്സിയണിഞ്ഞ കേരളതാരം മുഹമ്മദ് ആസിഫ് 23ാം മിനിറ്റില്‍ കേരള ഇലവനെ മുന്നിലത്തെിച്ചു. 44ാം മിനിറ്റില്‍ നിബിന്‍ ജോസഫാണ് രണ്ടാം ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ 88ാം മിനിറ്റില്‍ ബിജീഷ് ബാലന്‍ മൂന്നാം ഗോളും നേടി. പരിചയ സമ്പന്നരായ റിന്‍േറാ ആന്‍റണി, മുന്‍ സന്തോഷ് ട്രോഫി താരം പി.എ. സുനീര്‍ തുടങ്ങിയവരെ പോര്‍ട്ട് ട്രസ്റ്റ് അണിനിരത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.