Posted On
date_range Updated On
date_range കേരള പ്രീമിയര്‍ ലീഗ് ഫുട്ബാള്‍: സെന്‍ട്രല്‍ എക്സൈസിന് ജയം
മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ സെന്‍ട്രല്‍ എക്സൈസിന് ജയം. തിരുവനന്തപുരം ഏജീസിനെ 5-1ന് തകര്‍ത്താണ് എക്സൈസിന്‍െറ കുതിപ്പ്. അഷ്കര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ അദീപ് ബഷീര്‍, മുനീര്‍ എന്നിവരും വലകുലുക്കി. എ.ജി.എസിലെ അനീഷ് ഫെര്‍ണാണ്ടസ് രണ്ട് മഞ്ഞക്കാര്‍ഡോടെ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായി. പുരുഷവിഭാഗത്തില്‍ ഇന്ന് സെന്‍ട്രല്‍ എക്സൈസ് കൊച്ചി, കേരള പൊലീസിനെ നേരിടും. വനിതകളില്‍ ക്വാര്‍ട്ട്സ് വിമന്‍സ് എഫ്.സി കോഴിക്കോട് 4-1ന് ദിനേശ് വിമന്‍സ് സോക്കര്‍ എഫ്.സി കോട്ടയത്തിനെ പരാജയപ്പെടുത്തി. ആദ്യ മത്സരത്തില്‍ ആലപ്പുഴ വിമന്‍സ് എഫ്.സിയെയും കോഴിക്കോട് തോല്‍പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.