Posted On
date_range Updated On
date_range ചാമ്പ്യന്‍സ് ലീഗ് സെമി:സിറ്റി x റയല്‍, ബയേണ്‍ x അത്ലറ്റികോ
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി-റയല്‍ മഡ്രിഡിനെയും അത്ലറ്റികോ മഡ്രിഡ് -ബയേണ്‍ മ്യൂണിക്കിനെയും നേരിടും. ആദ്യപാദ സെമി മത്സരങ്ങള്‍ ഈ മാസം 26, 27നും, രണ്ടാം പാദം മേയ് മൂന്ന്, നാലിനും നടക്കും. 28ന് ഇറ്റലിയിലെ മിലാനിലാണ് ഫൈനല്‍ പോരാട്ടം. ചരിത്രത്തിലാദ്യമായി സെമിയിലിടം നേടിയ സിറ്റി ക്വാര്‍ട്ടറില്‍ പി.എസ്.ജിയെയും (ഇരു പാദങ്ങളിലുമായി 3-2), റയല്‍ മഡ്രിഡ് വോള്‍ഫ്സ്ബുര്‍ഗിനെയും (3-2), ബയേണ്‍ മ്യൂണിക് പോര്‍ചുഗല്‍ ക്ളബ് ബെന്‍ഫികയെയും (3-2), അത്ലറ്റികോ മഡ്രിഡ്-ബാഴ്സലോണയെയും (3-2) തോല്‍പിച്ചാണ് അവസാന നാലു പേരുടെ അങ്കത്തിനിടം നേടിയത്. കടുത്ത വെല്ലുവിളിയെന്നാണ് സെമി ഡ്രോക്കുപിന്നാലെ സിറ്റി കോച്ച് മാനുവല്‍ പെല്ലഗ്രിനിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.