യുവന്‍റസിന് ആദ്യ ജയം

റോം: രണ്ടു തോല്‍വിയും ഒരു സമനിലയുമായി ജയത്തിനായി ദാഹിച്ച യുവന്‍റസിന് ഒടുവില്‍ വിലപ്പെട്ട മൂന്ന് പോയന്‍റ്. ഇറ്റാലിയന്‍ സീരി ‘എ’യില്‍ 10 പേരിലേക്ക് ചുരുങ്ങിയ ജിനോവയെ 2-0ത്തിന് തകര്‍ത്ത് ചാമ്പ്യന്മാര്‍ വിലപ്പെട്ട പോയന്‍റുമായി നിലഭദ്രമാക്കി. കളിയുടെ 37ാം മിനിറ്റില്‍ യൂജീനോ ലമാനയുടെ സെല്‍ഫ്ഗോളിലൂടെയാണ് യുവന്‍റസ് അക്കൗണ്ട് തുറക്കുന്നത്. പരിക്കില്‍നിന്നും മോചിതനായി തിരിച്ചത്തെിയ ഫ്രഞ്ച് സ്ട്രൈക്കര്‍ പോള്‍ പൊഗ്ബ മുന്‍നിരയില്‍ ആക്രമണ ചുമതലയേറ്റെടുത്തതോടെ യുവന്‍റസിന്‍െറ നീക്കങ്ങള്‍ക്ക് വേഗവുമേറി. രണ്ടാം പകുതിയിലെ 60ാം മിനിറ്റില്‍ പൊഗ്ബയിലൂടെതന്നെ വിജയമുറപ്പിച്ചഗോളും പിറന്നു. 43ാം മിനിറ്റില്‍ അര്‍മാന്‍ഡോ ഇസ്സോ ചുവപ്പുകാര്‍ഡുമായി പുറത്തുപോയതോടെയാണ് ജിനോവയുടെ അംഗസംഖ്യ 10ലേക്ക് ചുരുങ്ങിയത്.
മറ്റുമത്സരങ്ങളില്‍ എ.സി മിലാന്‍ 3-2ന് പലെര്‍മോയെയും ഇന്‍റര്‍മിലാന്‍ 1-0ത്തിന് ചീവോയെയും ബൊളോന 1-0ത്തിന് ഫ്രോസിനോണിനെയും തോല്‍പിച്ചു. റോമ-സാസുലോ മത്സരം 2-2ന് സമനിലയില്‍ പിരിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.