ലോകകപ്പ് യോഗ്യത; അഞ്ചും തോറ്റ് ഇന്ത്യ

 മസ്കത്ത്: ആശ്വസിക്കാന്‍ ഒരു വകയുമില്ലാതെ ലോകകപ്പ്  ഫുട്ബാള്‍ യോഗ്യതാറൗണ്ടില്‍ ഇന്ത്യയുടെ തോല്‍വി പരമ്പര തുടരുന്നു. ഒമാന് മുന്നില്‍ 3^0ത്തിന് തകര്‍ന്നടിഞ്ഞ ‘മെന്‍ ഇന്‍ ബ്ളൂ’വിന് നാട്ടിലേക്ക് മടക്കം. മസ്കത്തിലെ സുല്‍ത്താന്‍ ഖബൂസ് സ്പോര്‍ട്സ് കോംപ്ളക്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നെങ്കിലും, രണ്ടാം പകുതിയില്‍ പിളര്‍ന്നുപോയ ഇന്ത്യന്‍ പ്രതിരോധകോട്ട കടന്ന് ഒമാന്‍ മൂന്ന് ഗോളടിച്ചു. അബ്ദുല്‍ അസീസ് അല്‍മുഖാബലി ഇരട്ട ഗോളടിച്ച് (67, 84) ആതിഥേയരുടെ വിജയനായകനായി.
അഹ്മദ് മുബാറക് മഹാജിരി 55ാം മിനിറ്റില്‍ ആദ്യ ഗോളും നേടി. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍നിന്ന് ഇതിനകം പുറത്തായ ഇന്ത്യക്ക് മൂന്ന് മത്സരങ്ങള്‍ അവശേഷിക്കുന്നുവെങ്കിലും പ്രതീക്ഷകളില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.