ഫ്രഞ്ച് ലീഗ്: പി.എസ്.ജിക്ക് ജയം

ലോറിയന്‍റ്: ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിനുശേഷം ആദ്യ മത്സരത്തിനിറങ്ങിയ പാരിസ് സെന്‍റ് ജെര്‍മെയ്ന്‍ ഫ്രഞ്ച് ലീഗ് വണ്ണിലെ തങ്ങളുടെ തുടര്‍ച്ചയായ എട്ടാം ജയവുമായി തിരിച്ചുകയറി. ലോറിയന്‍റിനെ അവരുടെ തട്ടകത്തില്‍ 2-1 നാണ് നിലവിലെ ചാമ്പ്യന്‍ തോല്‍പിച്ചത്. ആദ്യ പകുതിയില്‍ ഹെര്‍വിന്‍ ഒന്‍ഗെന്‍ഡയും(26) ബ്ളെയ്സ് മറ്റ്യൂഡിയും(32) നേടിയ ഗോളുകളാണ് പി.എസ്.ജിക്ക് ജയമൊരുക്കിയത്. 82ാം മിനിറ്റില്‍ മൗകാന്‍യോ ലോറിയന്‍റിനായി ഒരു ഗോള്‍ മടക്കി. ഇതോടെ 10 ഗോളുകളുമായി ലീഗിലെ ടോപ് സ്കോറര്‍ സ്ഥാനത്തേക്ക് ഫ്രഞ്ചുതാരം ഉയരുകയും ചെയ്തു. 14 മത്സരങ്ങളില്‍നിന്ന് 38 പോയന്‍റാണ് പി.എസ്.ജിക്കുള്ളത്. രണ്ടാമതുള്ള ലിയോണിനെക്കാന്‍ 13 പോയന്‍റ് ലീഡ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-07 08:23 GMT