???????????????????????? ???????????? ?????? ????? ?????????? ??????????????????? ???????

യൂറോ പ്ലേഓഫ്: യുക്രെയ്നും സ്വീഡനും ജയം

സ്റ്റോക്ഹോം: യൂറോകപ്പ് പ്ളേഓഫ് ആദ്യ പാദത്തില്‍ യുക്രെയ്നും സ്വീഡനും ജയം. മറ്റൊരു മത്സരത്തില്‍ ബോസ്നിയയും അയര്‍ലന്‍ഡും 1-1ന് സമനിലയിലും പിരിഞ്ഞു. സ്വന്തം ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദ അങ്കത്തില്‍ സ്ലൊവീനിയയെ മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു യുക്രെയ്ന്‍ വീഴ്ത്തിയത്. 22ാം മിനിറ്റില്‍ ആന്‍ഡ്രി യാര്‍മലെങ്കോയും 54ാം മിനിറ്റില്‍ യെഹന്‍ സെലസ്നിയോവുമായിരുന്നു യുക്രെയ്നുവേണ്ടി വലകുലുക്കിയത്.
ഹോംമാച്ചില്‍ ഡെന്മാര്‍ക്കിനെ 2-1ന് തോല്‍പിച്ച് സ്വീഡന്‍ ലീഡ് നേടി. എമില്‍ ഫോര്‍സ്ബെര്‍ഗിന്‍െറ ഗോളിലൂടെ ലീഡ് നേടിയ സ്വീഡന് 50ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളിലൂടെ സ്ളാറ്റന്‍ ഇബ്രാഹിമോവിച് വിജയം സമ്മാനിച്ചു. അവസാന മിനിറ്റില്‍ ഡെന്മാര്‍ക് തിരിച്ചടിച്ചെങ്കിലും സ്വീഡന്‍െറ വിജയം തടയാന്‍ കഴിഞ്ഞില്ല. ബോസ്നിയയും അയര്‍ലന്‍ഡും തമ്മിലെ മത്സരത്തിന്‍െറ അവസാന എട്ടു മിനിറ്റിലായിരുന്നു ഇരു ടീമും സ്കോര്‍ ചെയ്തത്. 82ാം മിനിറ്റില്‍ റോബി ബ്രാഡി അയര്‍ലന്‍ഡിനെ മുന്നിലത്തെിച്ചെങ്കിലും മൂന്ന് മിനിറ്റിനകം ബോസ്നിയ എഡന്‍ സെകോയിലൂടെ സമനില പിടിച്ചു. രണ്ടാം പാദ മത്സരങ്ങള്‍ ഇന്നും നാളെയുമായി നടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.