ചെല്‍സിയിലേക്ക് തിരിച്ചില്ലെന്ന് ദ്രോഗ്ബ

ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ തോറ്റുതുന്നംപാടി നില്‍ക്കുന്ന ചെല്‍സിയെ രക്ഷിക്കാന്‍ മുന്‍ സ്ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്ബ തിരിച്ചത്തെുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. തല്‍ക്കാലം ചെല്‍സിയിലേക്ക് തിരിച്ചത്തൊന്‍ സാധ്യതയില്ളെന്ന് താരം വ്യക്തമാക്കി. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ മോണ്‍ട്രിയല്‍ ഇംപാക്ടിനുവേണ്ടിയാണ് ദ്രോഗ്ബ ബൂട്ടുകെട്ടുന്നത്. തന്‍െറ പുതിയ ക്ളബുമായി ചര്‍ച്ചചെയ്യാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ദ്രോഗ്ബ പറഞ്ഞു. ഒന്നര വര്‍ഷത്തേക്കാണ് ദ്രോഗ്ബ ക്ളബുമായി കരാറൊപ്പിട്ടിരിക്കുന്നത്. ലീഗില്‍ ഇതുവരെ 14 മത്സരങ്ങളില്‍നിന്നായി 12 ഗോളുകള്‍ ദ്രോഗ്ബ നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.