Posted On
date_range Updated On
date_range ലോകകപ്പ് കൈക്കൂലി: ജര്‍മന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് രാജിവെച്ചു
ബര്‍ലിന്‍: 2006ലെ ലോകകപ്പ് ഫുട്ബാളിന് വേദിയാകാന്‍ ജര്‍മനിക്ക് അവസരം കിട്ടിയത് ഫിഫ എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ അംഗങ്ങള്‍ക്ക് കൈക്കൂലി കൊടുത്തിട്ടാണെന്ന ആരോപണത്തെ തുടര്‍ന്ന് ജര്‍മന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ (ഡി.എഫ്.ബി) പ്രസിഡന്‍റ് വോള്‍ഫ്ഗാങ് നീസ്ബാഹ് രാജിവെച്ചു. ഡി.എഫ്.ബി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിനു പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്.
2005ന്‍െറ തുടക്കത്തില്‍ ഡി.എഫ്.ബിയുടെ രഹസ്യ അക്കൗണ്ടില്‍നിന്ന് ഫിഫയിലേക്ക് 6.7 ദശലക്ഷം യൂറോ കൈമാറിയെന്ന ആരോപണത്തില്‍ തനിക്ക് പങ്കൊന്നുമില്ളെന്ന് നീസ്ബാഹ് പറഞ്ഞു. 2012ലാണ് അദ്ദേഹം ഫെഡറേഷന്‍ പ്രസിഡന്‍റായത്. ഒക്ടോബറില്‍ ആരോപണമുയര്‍ന്നതു മുതല്‍ നീസ്ബാഹിനുമേല്‍ രാജിക്കായി സമ്മര്‍ദമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.