Posted On
date_range Updated On
date_range റയലിനെ പരിശീലിപ്പിക്കാന്‍ സിദാന്‍ റെഡി
മഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയലിന്‍െറ വീഴ്ചക്കു പിന്നാലെ കോച്ച് റഫ ബെനിറ്റസിന്‍െറ കസേരയും ഭീഷണിയുടെ നിഴലില്‍. വിയ്യാ റയലിനോട് 1-0ത്തിന് റയല്‍ തോറ്റതോടെ ബെനിറ്റസിനെ കൈവിടാന്‍ ക്ളബ് മാനേജ്മെന്‍റ് ആലോചിക്കുന്നതായാണ് വാര്‍ത്തകള്‍. പകരക്കാരനായി മുന്‍ സൂപ്പര്‍ താരവും റയല്‍ മഡ്രിഡ് ‘ബി’ ടീം കോച്ചുമായ സിനദിന്‍ സിദാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. സ്പെയിനിലെ പ്രധാന സ്പോര്‍ട്സ് പത്രങ്ങളായ മാഴ്സയും എ.എസും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതും സിദാന്‍െറ വരവ് മുഖ്യവാര്‍ത്തയായാണ്. ഞായറാഴ്ചയിലെ തോല്‍വിയോടെ റയല്‍ അഞ്ച് പോയന്‍റ് വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.