ബയേണിലെ ഭാവി അടുത്തയാഴ്ച അറിയാം –ഗ്വാര്‍ഡിയോള


മ്യൂണിക്: ജര്‍മന്‍ ക്ളബായ ബയേണ്‍ മ്യൂണിക്കില്‍ അടുത്ത സീസണിലും തുടരുമോ എന്ന് അടുത്തയാഴ്ച അറിയാമെന്ന് കോച്ച് പെപ് ഗ്വാര്‍ഡിയോള.
ബുണ്ടസ് ലിഗയിലെ ചാമ്പ്യന്‍ ക്ളബായ ബയേണുമായുള്ള കരാര്‍ ഈ സീസണോടെ അവസാനിക്കാനിരിക്കെയാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് തുടക്കമാകുന്നത്. മുന്‍ ബാഴ്സ കോച്ച് കൂടിയായ ഗ്വാര്‍ഡിയോള പ്രീമിയര്‍ ലീഗിലേക്ക് നീങ്ങുമെന്നും മാഞ്ചസ്റ്റര്‍ സിറ്റിയാകും അടുത്ത തട്ടകമെന്നും വാര്‍ത്ത വന്നിരുന്നു.
എന്നാല്‍, ഗ്വാര്‍ഡിയോളയുടെ കരാര്‍ പുതുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ളെന്ന് ബയേണ്‍ ചെയര്‍മാന്‍ കാള്‍ ഹെയ്ന്‍സ് റുമനിഗെ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.