Posted On
date_range Updated On
date_range ബ്ലാക്മെയിലിങ് കേസ്: ബെന്‍സേമ ഫ്രാന്‍സ് ടീമില്‍നിന്ന് പുറത്ത്
പാരിസ്: ബ്ളാക്മെയിലിങ് കേസില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് കരിം ബെന്‍സേമയെ ഫ്രാന്‍സ് ഫുട്ബാള്‍ ടീമില്‍നിന്ന് പുറത്താക്കി. യൂറോകപ്പിന് ആറുമാസം മാത്രം ശേഷിക്കെയാണ് ഫ്രാന്‍സ് ഫുട്ബാള്‍ ഫെഡറേഷന്‍െറ തീരുമാനം. ബെന്‍സേമ കളിക്കുന്ന റയല്‍ മഡ്രിഡ് ക്ളബിലെ സഹതാരം മാത്യു വല്ബേനയുടെ സ്വകാര്യവിഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നുപറഞ്ഞ് ബെന്‍സേമ ബ്ളാക്മെയില്‍ ചെയ്യുന്നതായി അദ്ദേഹം പരാതിപ്പെട്ടിരുന്നു.
ബെന്‍സേമയെ ടീമില്‍ ഉള്‍പ്പെടുത്തേണ്ട എന്നാണ് തീരുമാനമെന്ന് ഫ്രാന്‍സ് സോക്കര്‍ ഫെഡറേഷന് പ്രസിഡന്റ് നോയല്‍ ലെ ഗ്രേറ്റ് പറഞ്ഞു. തന്‍െറ ഹൃദയംതകര്‍ക്കുന്ന വാര്‍ത്തയാണിതെന്നായിരുന്നു
ബെന്‍സേമയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.