പുണെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണില്‍ പുണെ സിറ്റി എഫ്.സിക്കായി മുന്‍ തുര്‍ക്കി ദേശീയ താരം തുന്‍സി ഷാന്‍ലി ബൂട്ടണിയും. റുമേനിയന്‍ താരം അഡ്രിയാന്‍ മുട്ടു മാര്‍ക്വീ താരമായത്തെിയതിനു പിന്നാലെയാണ് തുര്‍ക്കി ദേശീയ കുപ്പായത്തില്‍ 80 മത്സരങ്ങളില്‍ ജഴ്സിയണിഞ്ഞ തുന്‍സി ഷാന്‍ലി ഐ.എസ്.എല്ലിന്‍െറ ഭാഗമാവുന്നത്.
ഐവറി കോസ്റ്റിന്‍െറ ദിദിയര്‍ സൊകോറ, കോസ്റ്ററീക ദേശീയ താരം യെന്‍ഡ്രിക് റൂയിസ്, ഇംഗ്ളണ്ടില്‍നിന്നുള്ള നികി ഷോറെ, ജെയിംസ് ബെയ്ലി എന്നിവര്‍ നേരത്തേതന്നെ പുണെ ടീമിലത്തെിയിരുന്നു. മിഡില്‍സ്ബര്‍ഗ്, ഫെനര്‍ബാഷെ, സ്റ്റോക്സിറ്റി എന്നിവര്‍ക്കുവേണ്ടി കളിച്ച് ക്ളബ് ഫുട്ബാളില്‍ 150ലേറെ ഗോളുകളടിച്ചാണ് മിഡ്ഫീല്‍ഡ് താരം സൂപ്പര്‍ ലീഗിലത്തെുന്നത്. തുര്‍ക്കിക്കുവേണ്ടി അണ്ടര്‍ 17 മുതല്‍ 21 വരെ വിവിധ വിഭാഗങ്ങളില്‍ കളിച്ച ഷാന്‍സി 2002 മുതല്‍ 2010 വരെ ദേശീയ ടീം അംഗമായിരുന്നു. 80 മത്സരങ്ങളില്‍നിന്ന് 22 ഗോളുകളും നേടി.
ഫെനര്‍ബാഷെയില്‍ മൂന്നുതവണ ടര്‍ക്കിഷ് സൂപ്പര്‍ ലീഗ് ചാമ്പ്യനായിരുന്നു. തുര്‍ക്കി 2003 കോണ്‍ഫെഡറേഷന്‍ കപ്പില്‍ മൂന്നാം സ്ഥാനവും 2008 യൂറോ കപ്പില്‍ സെമിവരെയുമത്തെിയപ്പോള്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ഷാന്‍ലി. അഞ്ചുതവണ തുര്‍ക്കിയിലെ മികച്ച ഫുട്ബാളറായും തെരഞ്ഞെടുക്കപ്പെട്ടു. ഖത്തറിലെ ഉമ്മു സലാലില്‍നിന്നാണ് 33കാരനായ സാന്‍ലി ഇന്ത്യയിലേക്കത്തെുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.