ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി മലിംഗ; ശ്രീലങ്കക്ക് 20 റൺസ് ജയം

ലീഡ്സ്: ലങ്ക ഉയർത്തിയ 232 റൺസെന്ന താരതമ്യേന കുറഞ്ഞ ലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ ഇംഗ്ലണ്ടിന് മേൽ ലസിത് മലിംഗ ഇടിത്തീയായി പെയ്തിറങ്ങിയതോടെ 47 ഒാവറിൽ 212 ലൊതുങ്ങി. ബെൻ സ്്റ്റോക്സ് (82*) അവസാനം വരെ പൊരുതിയെങ്കിലും 20 റൺസ് അക ലെ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. ഒാപണർമാരായ ജയിംസ് വിൻസും (14) ബെയർസ്്റ്റോയെയും(0) നേരത്തെ മടക്കി മലിംഗ വരവറിയിച്ചു.

ക്യാപ്്റ്റൻ ഒായിൻ മോർഗൻ (21)ഉദനയുടെ പന്തിൽ പുറത്തായി. ജെ റൂട്ടും (57) സ്്റ്റോക്്സും ചെറുത്തുനിന്നെങ്കിലും റൂട്ടിനെയും ബട്ട്്ലറെയും(10) പുറത്താക്കി മലിംഗ ഇംഗ്ലണ്ടി​​​​െൻറ നടുവൊടിച്ചു. പിന്നീട് കാര്യങ്ങൾ എളുപ്പമായിരുന്നു. സ്്റ്റോക്സിനെ കാഴ്ചക്കാരനായി നിർത്തി ഒരോരുത്തരായി കൂടാരം കയറി. മലിംഗ നാലും ഡിസിൽവ മൂന്നും വിക്കറ്റ് വീഴ്ത്തി.

നേരത്തെ ഒാൾറൗണ്ടർ എയ്​ഞ്ചലോ മാത്യൂസ് (85) പുറത്താകാതെ നേടിയ ഇന്നിങ്സാണ് 232/9 റൺസെന്ന പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്ക തകർച്ചയോടെയാണ് തുടങ്ങിയത്. മികച്ച ഫോമിലുള്ള നായകൻ ദിമൂത് കരുണരത്നെ (1) പുറത്താക്കി ജോഫ്ര ആർച്ചർ ലങ്കയെ ഞെട്ടിച്ചു. രണ്ട് റൺസെടുത്ത് കുശാൽ പെരേരും മടങ്ങിയതോടെ അപകടം മണത്ത ലങ്കയെ അവിഷ്ക ഫെർണാഡോയും (49) കുശാൽ മെൻഡിസും (46) ചേർന്നാണ് കരകയറ്റിയത്.

ഫെർണാണ്ടോ മാർക്ക് വുഡി​​​​െൻറ പന്തിൽ റാഷിദിന് ക്യാച്ച് നൽകി മടങ്ങി. തുടർന്നെത്തിയ എയ്​ഞ്ചലോ മാത്യൂസ് ഒരറ്റത്ത് നിലയുറപ്പിച്ചതോടെ ലങ്കൻ സ്കോർ 200 കടന്നു. ഇംഗ്ലണ്ടിന് വേണ്ടി ആർച്ചറും മാർക്ക് വുഡും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി.

Tags:    
News Summary - World Cup 2019, England vs Sri Lanka-Top news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.