Posted On
date_range Updated On
date_range വനിത ട്വൻറി20 ലോകകപ്പ്: സെമിയുറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും
ഗയാന: വനിത ട്വൻറി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് അയർലൻഡിനെതിരെ. ഗ്രൂപ് ‘ബി’യിൽ കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് അയർലൻഡിനെ മറികടന്നാൽ സെമിയുറപ്പിക്കാം. നിലവിൽ നാലു പോയൻറുമായി രണ്ടാമതാണ് ഇന്ത്യ. മൂന്നു മത്സരങ്ങൾ ജയിച്ച ആസ്ട്രേലിയയാണ് ഒന്നാമത്. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെയും പിന്നാലെ പാകിസ്താനെയുമാണ് തോൽപിച്ചത്. ന്യൂസിലൻഡിനെതിരെ സെഞ്ച്വറി നേടിയ ഹർമൻപ്രീത് കൗറും പാകിസ്താനെതിരെ അർധസെഞ്ച്വറി നേടിയ മിതാലി രാജുമായിരുന്നു വിജയശിൽപികൾ. കൗർ സെഞ്ച്വറി നേടിയ ഗയാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയോട് ഇന്ന് തോറ്റാൽ അയർലൻഡ് ടൂർണമെൻറിൽ നിന്ന് പുറത്താവും. ആസ്ട്രേലിയ, പാകിസ്താൻ എന്നിവരോടാണ് അയർലൻഡ് തോറ്റത്. ഗ്രൂപ് ‘എ’യിൽ ഇംഗ്ലണ്ടാണ് രണ്ടു മത്സരങ്ങൾ ജയിച്ച് ഒന്നാമതുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.