വെസ്​റ്റ്​ ഇൻഡീസ്​ ടീം വരുന്നു; വർഷങ്ങൾക്ക് ശേഷം പാക് മണ്ണിൽ ക്രിക്കറ്റ്

ദുബൈ: വർഷങ്ങളുടെ ഇടവേളക്കുശേഷം പാകിസ്​താനിൽ വീണ്ടും അന്താരാഷ്​ട്ര ക്രിക്കറ്റി​​െൻറ കാഹളം മുഴങ്ങുന്നു. മാർച്ച്​, ഏപ്രിൽ മാസങ്ങളിൽ വെസ്​റ്റിൻഡീസ്​ ടീം പാകിസ്​താനിൽ മൂന്ന്​ ട്വൻറി20 മത്സരങ്ങൾ കളിക്കു​െമന്ന്​ പി.സി.ബി ചെയർമാൻ നജാം സേഥി അറിയിച്ചു.

ദുബൈയിൽ നടന്ന ​െഎ.സി.സി യോഗത്തിനെത്തിയ നജാം സേഥി വെസ്​റ്റിൻഡിസ്​ ക്രിക്കറ്റ്​ ബോർഡ്​ ചെയർമാൻ ഡേവ്​ കാമറൂണുമായി കൂടിക്കാഴ്​ച നടത്തി. മാർച്ച്​ 29, 31, ഏപ്രിൽ ഒന്ന്​ തീയതികളിലായിരിക്കും മത്സരം. വേദികൾ പിന്നീട്​ തീരുമാനിക്കും. ഇതോടൊപ്പം വെസ്​റ്റിൻഡീസുമായി പാകിസ്​താൻ അ​ഞ്ച്​ വർഷത്തെ കരാറിൽ ഒപ്പുവെച്ചു. ഇതനുസരിച്ച്​ ഒാരോ വർഷവും ഇരു ടീമുകളും തമ്മിൽ മൂന്നുവീതം ട്വൻറി20 മത്സരങ്ങൾ പാകിസ്​താനിലും വെസ്​റ്റിൻഡീസിലുമായി കളിക്കും.

ശ്രീലങ്കൻ ക്രിക്കറ്റ്​ ടീമിനെതിരായ ആക്രമണത്തിന് ശേഷം ക്രിക്കറ്റ്​ നിലച്ചിരുന്ന പാകിസ്​താനിൽ അടുത്തിടെ അന്താരാഷ്​ട്ര മത്സരങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ സജീവമാണ്​. 2015ൽ സിംബാബ്​വെ ടീം പാകിസ്​താനിലെത്തിയിരുന്നു. അടുത്തിടെ അന്താരാഷ്​ട്ര താരങ്ങൾ പ​െങ്കടുത്ത സൗഹൃദ മത്സരങ്ങളും നടന്നു. 

Tags:    
News Summary - West Indies to tour Pakistan for three T20Is in March -Sports news,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT