ഒരിന്നിങ്​സിൽ പതിനാറ്​ സിക്​സറടിച്ച്​ വാട്​സൺ 

ആസ്‌ട്രേലിയൻ ഒാൾറൗണ്ടർ ഷെയിന്‍ വാട്‌സൺ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച്​ നാളുകളായെങ്കിലും പഴയ വെടിക്കെട്ട്​ പ്രതാപം തുടരുകയാണ്​. ആസ്​ത്രേലിയക്ക്​ വേണ്ടി ട്വൻറി ട്വൻറിയിലും ഏകദിനങ്ങളിലും മികച്ച പ്രകടനം കാഴ്​ചവെക്കാറുള്ള വാട്​സ​​​െൻറ വിരമിച്ചതിന്​ ശേഷമുള്ള ​പ്രകടനം കണ്ട്​ കണ്ണ്​ തള്ളിയിരിപ്പാണ്​ ക്രിക്കറ്റ്​ പ്രേമികൾ.

 ബിഗ്ബാഷ് ലീഗിന് മുന്നോടിയായി നടത്തിയ സിഡ്‌നി പ്രീമിയര്‍ ക്രിക്കറ്റ് മത്സരത്തിലായിരുന്നു വാട്​സ​​െൻറ വെടിക്കെട്ട്​ ഇന്നിങ്​സ്​. സതര്‍ലാന്റിന് വേണ്ടി വാട്​സൺ 53 പന്തില്‍ 114 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇൗ ഇന്നിങ്​സിൽ​ വാട്​സൺ അതി​മനോഹരമായ പതിനാറ് സിക്‌സറുകളും ഒരു ബൗണ്ടറിയുമാണ്​ അടിച്ച്​ കൂട്ടിയത്​​.

എതിര്‍ ടീം ഉയര്‍ത്തിയ വിജയലക്ഷ്യം വാട്‌സന്റെ സെഞ്ച്വറിയോടെ 16ാം ഓവറില്‍ സതര്‍ലാൻറ്​  മറികടന്നു. വാട്‌സണ്‍ ഈ മത്സരത്തില്‍ തിരുത്തിയതാക​െട്ട അദ്ദേഹത്തി​​െൻറ തന്നെ റെക്കോര്‍ഡും. 2011ല്‍ ബംഗ്ലാദേശിനെതിരെ ഒരിന്നിങ്​സിൽ വാട്‌സണ്‍  15 സിക്‌സറുകളായിരുന്നു  അടിച്ചത്​​.

ഇത്​വരെ ആസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തായിരുന്നു സതര്‍ലാന്‍ഡിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയ താരം. 85 റൺസായിരുന്നു സ്​മിത്തി​​െൻറ സമ്പാദ്യം. വാട്​സൺ നേടിയ 114 റൺസ്​ സ്​മിത്തി​​െൻറ റെക്കോർഡ്​ പഴങ്കഥയാക്കി.

Tags:    
News Summary - Watson tees off in record knock- Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.