Posted On
date_range Updated On
date_range വിരാട് കോഹ്ലി കൗണ്ടി ക്രിക്കറ്റിലേക്ക്; ലക്ഷ്യം ഇംഗ്ലണ്ട് പര്യടനം
ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കൊരുങ്ങാൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കൗണ്ടി ക്രിക്കറ്റിന്. ഇംഗ്ലണ്ടിലെ മുൻനിര കൗണ്ടി ടീമായ സറിക്ക്വേണ്ടിയായിരിക്കും ഇന്ത്യൻ ക്യാപ്റ്റൻ ബാറ്റേന്തുന്നത്. ഇതാദ്യമായാണ് കോഹ്ലി ഇംഗ്ലീഷ് കൗണ്ടിയിൽ പാഡണിയുന്നത്.
ഇതോടെ ജൂണിൽ അഫ്ഗാനിസ്താനെതിരെ നടക്കുന്ന ഏക ടെസ്റ്റിൽ നായകനില്ലാതെ ഇന്ത്യ കളിക്കും. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് അഞ്ചു ടെസ്റ്റുകളടങ്ങിയ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം.
ചേതേശ്വർ പുജാര(യോർക്ക് ഷെയർ), രവിചന്ദ്ര അശ്വിൻ (വാർവിക് ഷെയർ), ഇഷാന്ത് ശർമ (സസക്സ്) എന്നിവർക്ക് നേരത്തേ വിവിധ കൗണ്ടി ടീമുകളിലായി കളിക്കുന്നുണ്ട്. െഎ.പി.എൽ കഴിയുന്നതോടെ കോഹ്ലി ഇംഗ്ലണ്ടിലേക്കു തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.