Posted On
date_range Updated On
date_range നാണംകെട്ട തോൽവിക്ക് പിന്നാലെ കോഹ്ലിക്ക് ഒന്നാം റാങ്ക് നഷ്ടം
ദുൈബ: നാണംകെട്ട തോൽവിക്ക് പിന്നാലെ ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിലെ മോശം പ്രകടനം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുെട ഒന്നാം റാങ്കും നഷ്ടപ്പെടുത്തി. പന്തുചുരണ്ടൽ വിവാദത്തിൽ കുടുങ്ങി സസ്പെൻഷനിലായ മുൻ ഒാസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനു താഴെ രണ്ടാം സ്ഥാനത്തേക്കാണ് കോഹ്ലി ഇറങ്ങിയത്.
ലോഡ്സിൽ ഇരു ഇന്നിങ്സുകളിലുമായി യഥാക്രമം 23, 17 എന്നീ സ്േകാറുകൾ മാത്രമാണ് കോഹ്ലിക്ക് നേടാനായത്. ബാറ്റിങ്ങിലെ മോശം പ്രകടനവും മത്സരത്തിലെ ഏകപക്ഷീയമായ തോൽവിയുമാണ് റാങ്കിങ്ങിൽ താഴെപ്പോകാൻ കാരണമായത്. ഇരു ഇന്നിങ്സുകളിലും ഇന്ത്യൻ ടോപ് സ്കോററായ ആർ. അശ്വിൻ 10 സ്ഥാനങ്ങൾ മുന്നാക്കം കയറി 57ാം റാങ്കിലെത്തി. ഒാൾറൗണ്ടർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനം സ്വന്തമാക്കാനും അശ്വിനായി.
ബൗളർമാരിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ജെയിംസ് ആൻഡേഴ്സെൻറ രണ്ടാം ടെസ്റ്റിലെ മികച്ച പ്രകടനം കരിയറിൽ ആദ്യമായി റേറ്റിങ് പോയൻറ് 900 കടത്തി. ഇൗ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ ഇംഗ്ലീഷ് ബൗളറാണ് ആൻഡേഴ്സൺ. രണ്ടാം ടെസ്റ്റിൽ ഒമ്പത് വിക്കറ്റുകൾ വീഴ്ത്തിയ ആൻഡേഴ്സൺ ലോഡ്സ് ഗ്രൗണ്ടിൽ 100 വിക്കറ്റെടുത്ത ആദ്യ ബൗളറെന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.