റി​വ്യൂ​വി​ൽ കോ​ഹ്​​ലി മോ​ശം - –മൈ​ക്ക​ൽ വോ​ൺ

ല​ണ്ട​ൻ: അ​മ്പ​യ​ർ റി​വ്യൂ സി​സ്​​റ്റം ഉ​​പ​യോ​ഗി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി തീ​ർ​ത്തും പ​രാ​ജ​യ​മാ​ണെ​ന്ന്​ മു​ൻ ഇം​ഗ്ലീ​ഷ്​ ക്യാ​പ്​​റ്റ​ൻ മൈ​ക്ക​ൽ വോ​ൺ. ഇം​ഗ്ല​ണ്ടി​​െൻറ ര​ണ്ടാം ഇ​ന്നി​ങ്​​സി​ലാ​യി​രു​ന്നു ര​ണ്ട്​ ഒാ​വ​റി​നു​ള്ളി​ൽ കോ​ഹ്​​ലി ര​ണ്ടു​ത​വ​ണ ഡി.​ആ​ർ.​എ​സ്​ വെ​റു​തെ ഉ​പ​യോ​ഗി​ച്ച്​ വി​മ​ർ​ശ​ന​മേ​റ്റു​വാ​ങ്ങി​യ​ത്. ര​വീ​ന്ദ്ര ജ​ദേ​ജ എ​റി​ഞ്ഞ 10ാം ഒാ​വ​റി​ൽ കീ​റ്റ​ൺ ജെ​ന്നി​ങ്​​സി​നെ​തി​രെ​യും 12ാം ഒാ​വ​റി​ൽ അ​ല​സ്​​റ്റ​യ​ർ കു​ക്കി​നെ​തി​രെ​യും​ കോ​ഹ്​​ലി ഡി.​ആ​ർ.​എ​സ്​ വി​ളി​ച്ചു.

പാ​ഡി​ൽ കൊ​ണ്ടെ​ങ്കി​ലും ഒാ​ഫ്​​സ്​​റ്റം​പി​ന്​ പു​റ​ത്താ​യി​രു​ന്നു ആ​ദ്യ പ​ന്തി​​െൻറ ഇം​പാ​ക്​​ട്. തൊ​ട്ടു​പി​ന്നാ​ലെ, സ​മാ​ന​മാ​യ പ​ന്തി​ന്​ വീ​ണ്ടും റി​വ്യൂ ന​ൽ​കി​യ​ത്​ ഏ​വ​രെ​യും അ​മ്പ​ര​പ്പി​ച്ചു. തു​ട​ർ​ന്നാ​യി​രു​ന്നു ക​മ​ൻ​റ​റി ​േബാ​ക്​​സി​ലു​ണ്ടാ​യി​രു​ന്ന വോ​ണി​​െൻറ ട്വീ​റ്റ്​ വ​ന്ന​ത്. ‘‘കോ​ഹ്​​ലി ലോ​ക​ത്തി​ലെ മി​ക​ച്ച ബാ​റ്റ്​​സ്​​മാ​നാ​ണ്. എ​ന്നാ​ൽ, റി​വ്യൂ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം ലോ​ക​ത്തി​ലെ മോ​ശം ക്യാ​പ്​​റ്റ​നാ​ണ്​’’ -വോ​ൺ പ​റ​ഞ്ഞു.

Tags:    
News Summary - Virat Kohli- Indian Captain - Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.