Posted On
date_range Updated On
date_range ഉറപ്പിച്ചു; കോഹ്ലി കൗണ്ടിയിലേക്ക്
ലണ്ടൻ: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ജൂണിൽ ഇംഗ്ലീഷ് കൗണ്ടി ക്ലബായ സറേക്ക് വേണ്ടി കളിക്കാൻ കരാർ ഒപ്പിട്ടതായി ടീം അധികൃതർ വ്യക്തമാക്കി. സീസണിൽ കൗണ്ടിയിൽ കളിക്കാനെത്തുന്ന ഇന്ത്യയുടെ നാലാം ടെസ്റ്റ് താരമാണ് കോഹ്ലി.
േചതേശ്വർ പുജാര യോർക്ഷെയറിനായും ഇശാന്ത് ശർമ സെസക്സിനായും വരുൺ ആരോൺ ലെസ്റ്റർഷെയറിനും വേണ്ടിയാണ് കളത്തിലിറങ്ങുന്നത്. ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനത്തിന് മുന്നോടിയായി അവിടത്തെ സാഹചര്യങ്ങളുമായി ഒത്തിണങ്ങാൻ വേണ്ടിയാണ് കോഹ്ലി കൗണ്ടിയിൽ കളിക്കാനൊരുങ്ങുന്നത്.
അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് ആഗസ്റ്റ് ഒന്നിന് എഡ്ജ്ബാസ്റ്റണിൽ തുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.